#DEATH | കുടിവെള്ളം എടുക്കാന്‍ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് അപകടം; മരിച്ച സന്ധ്യയുടെ സംസ്ക്കാരം ഇന്ന്, നാട്ടുകാർ പ്രതിഷേധത്തിൽ

#DEATH | കുടിവെള്ളം എടുക്കാന്‍ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് അപകടം; മരിച്ച സന്ധ്യയുടെ സംസ്ക്കാരം ഇന്ന്, നാട്ടുകാർ പ്രതിഷേധത്തിൽ
Dec 23, 2024 10:43 AM | By VIPIN P V

കൊല്ലം: ( www.truevisionnews.com ) കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് മരിച്ച സന്ധ്യ സെബാസ്റ്റ്യൻ്റെ സംസ്ക്കാരം ഇന്ന് നടക്കും.

കൊല്ലം പുത്തന്‍തുരുത്ത് സ്വദേശിയാണ് സന്ധ്യ. 11 മണിക്ക് മുക്കോട് ക്രിസ്ത്യൻ ദേവാലയത്തിലാണ് സംസ്ക്കാരം ചടങ്ങുകൾ നടക്കുക.

അതേ സമയം, ഒമ്പത് ദിവസം കഴിഞ്ഞിട്ടും കുടിവെള്ളം എത്താത്ത സാഹചര്യത്തിൽ നാട്ടുകാർ വലിയ പ്രതിഷേധത്തിലാണ്.

ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന കുടിവെള്ള പൈപ്പ് ലൈൻ തകരാറിലായതോടെയാണ് കൊല്ലം നഗരത്തിലുൾപ്പടെ തുരുത്ത് നിവാസികൾക്ക് കുടിവെള്ളം മുടങ്ങിയത്.

ഒമ്പത് തുരുത്തുകളിലായി 600 വീടുകളിലാണ് കഴിഞ്ഞ ഒരാഴ്ചയായി വെള്ളം മുടങ്ങിയിരിക്കുകയാണ്.

എന്നാൽ പൈപ്പ് രണ്ട് ദിവസത്തിനകം നന്നാക്കി പ്രദേശത്തേക്ക് വെള്ളം എത്തിക്കാൻ കഴിയുമെന്ന് വാട്ടർ അതോറിറ്റി സുപ്രണ്ട് എഞ്ചിനീയർ പറഞ്ഞു.

ഇന്നലെ രാവിലെയാണ് കുടിവെള്ളം ശേഖരിക്കാൻ പോകുന്നതിടയിൽ വള്ളം മറിഞ്ഞ് സന്ധ്യ മരിച്ചത്. വള്ളത്തില്‍ മകനൊപ്പമായിരുന്നു സന്ധ്യ വെള്ളമെടുക്കാന്‍ പോയത്.

വെള്ളം ശേഖരിച്ച് മടങ്ങി വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു.

പ്രദേശത്തെ മത്സ്യത്തൊഴിലാളികള്‍ എത്തിയാണ് വള്ളത്തിനടിയില്‍ നിന്ന് സന്ധ്യയെ പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

#Boat #overturned #going #fetch #drinking #water #Sandhya #cremation #today

Next TV

Related Stories
#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

Dec 23, 2024 07:36 PM

#youthleague | എ വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം; ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

വിജയരാഘവൻ്റെ പരാമർശം ദേശീയ തലത്തിൽ ബിജെപിയും ആയുധമാക്കിയിരുന്നു. ഇന്ത്യസഖ്യത്തിൽ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം...

Read More >>
#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

Dec 23, 2024 07:17 PM

#complaint | ‘എൻഎസ്എസ് ക്യാമ്പിനെത്തിയ കുട്ടിയെ സിപിഐഎം ജില്ലാ സമ്മേളനത്തിന് കൊണ്ടുപോയി’; പരാതിയുമായി പിതാവ്

സിദ്ധാർത്ഥനെ കാണാനായി പിതാവ് സ്കൂളിലെത്തിയപ്പോഴാണ് വിവരമറിഞ്ഞത്. എൻഎസ്എസ് അധ്യാപകനെതിരെ പരാതിയുമായി പിതാവ് ഹരികുമാർ സ്കൂളിൽ...

Read More >>
#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

Dec 23, 2024 07:06 PM

#ksurendran | ക്രിസ്തുമസ് കരോൾ ആക്രമണങ്ങൾക്ക് പിന്നിൽ ഗൂഢലോചന, പാർട്ടി വിട്ടവരിൽ ചിലരെന്ന് സംശയം -കെ. സുരേന്ദ്രൻ

വിശ്വ ഹിന്ദു പരിഷത്തിന്റെയോ സംഘപരിവാറിന്റെയോ ഉത്തരവാദിത്തപ്പെട്ട ആരും പാലക്കാട് കരോൾ തടയാൻ ഉണ്ടായിട്ടില്ലെന്നും സുരേന്ദ്രൻ താമരശ്ശേരിയിൽ...

Read More >>
#accident |  ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

Dec 23, 2024 07:04 PM

#accident | ലോറിയ്ക്ക് പിന്നിൽ സ്‌കൂട്ടറിടിച്ചു; പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം, സുഹൃത്തിന് പരിക്ക്

കൂടെ ഉണ്ടായിരുന്ന സുഹൃത്ത് മതിലകം കൂളിമുട്ടം സ്വദേശി കൂട്ടുങ്ങൾ നസ്മലിന്...

Read More >>
#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

Dec 23, 2024 06:33 PM

#accident | റോഡിൽ പൊട്ടി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികരായ യുവാക്കൾക്ക് പരിക്ക്

മുഹമ്മദ് ഷഹലിന് കഴുത്തിൽ ഗുരുതരമായ പരിക്കേറ്റു. വാഹനത്തിൻറെ വേഗത കുറവായതുകൊണ്ടാണ് ജീവൻ തിരിച്ചുകിട്ടിയതെന്ന് പരിക്കേറ്റ യുവാക്കൾ...

Read More >>
#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

Dec 23, 2024 06:20 PM

#rss | ‘ഇത്തരം പരിപാടി നടത്താൻ അനുവദിക്കില്ല...’; ക്രിസ്മസ് സന്ദേശം നൽകുന്നത് തടഞ്ഞ് ആർ.എസ്.എസ്. നേതാവ്

മൈക്ക് കെട്ടിവെച്ച് ഇത്തരം പരിപാടികളൊന്നും ഇവിടെ നടത്താൻ അനുവദിക്കില്ല എന്ന് പറഞ്ഞപ്പോൾ എന്ത് പ്രശ്നമാണ് ഇപ്പോൾ ഉണ്ടായതെന്ന് പ്രാസംഗികൻ തിരികെ...

Read More >>
Top Stories